KEAM 2025: എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെ
തിരുവനന്തപുരം: 2025-26 അധ്യയനവര്‍ഷത്തേക്കുള്ള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ (KEAM 2025) ഏപ്രില്‍ 23 മുതല്‍ 29 വരെ നടക്കുമെന്ന് പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു. കമ്പ്യൂട്ടര്‍ അധിഷ്ഠിതമായ പരീക്ഷയുടെ സമയക്രമവും പ്രസിദ്ധീകരിച്ചു. ഏപ്രില്‍ 23, 25, 26, 27, 28 തിയതികളില്‍ ഉച്ചയ്ക്ക് 2 മുതല്‍ 5 വരെ എന്‍ജിനീയറിങ് പരീക്ഷകള്‍ നടക്കും. ഫാര്‍മസി പരീക്ഷകള്‍ ഏപ്രില്‍ 24ന് 11.30 മുതല്‍ 1 വരെ, 3.30 മുതല്‍ 5 വരെ എന്നിങ്ങനെയും, ഏപ്രില്‍ 29ന് 3.30 മുതല്‍ 5 വരെ എന്നിങ്ങനെയും നടക്കും. എന്‍ജിനീയറിങ് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ പരീക്ഷ തുടങ്ങുന്നതിനും കുറഞ്ഞത് രണ്ട് മണിക്കൂര്‍ മുമ്പ് പരീക്ഷാ കേന്ദ്രത്തില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും സമയക്രമത്തിനുമായി സന്ദര്‍ശിക്കുക: www.cee.kerala.gov.in, സഹായഹെല്‍പ് ലൈന്‍: 0471 2525300.